Wednesday, June 3, 2026
Latest:
Kerala

സംസ്ഥാനത്ത് 5 ദിവസം കൂടി ശക്തമായ മഴയുണ്ടാകും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Spread the love

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രാ തീരത്തേയ്ക്ക് നീങ്ങുന്ന അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ഇതിന്റെ സ്വാധീനത്തില്‍ വരും ദിവസങ്ങളില്‍ മഴഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.