Thursday, February 27, 2025
Latest:
Kerala

ഫോണിലേക്ക് വിദേശനമ്പരിൽ നിന്ന് അശ്ലീലദൃശ്യങ്ങളും വിഡിയോ കോളും; പരാതിനൽകി യൂത്ത് കോൺഗ്രസ് നേതാവ്

Spread the love

കഴിഞ്ഞ ദിവസം ഉച്ച മുതൽ തുടർച്ചയായി തൻറെ ഫോണിലേക്ക് ഒരു വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കോൾ ചെയ്തയാളുടെ സ്ക്രീൻ ഷോട്ടും ചാറ്റ് സ്ക്രീൻ ഷോട്ടും അടക്കമാണ് അരിതയുടെ പോസ്റ്റ്. വീഡിയോ കോൾ ചെയ്തപ്പോൾ ആരാണെന്ന് മെസേജിൽ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ല. എന്നിട്ടും വീഡിയോ കോൾ തുടർന്നപ്പോൾ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ക്യാമറ മറച്ചു പിടിച്ച നിലയിലായിരുന്നു. ഫോണിലേക്ക് ഇയാൾ അശ്ലീല ദൃശ്യങ്ങൾ അയച്ചു എന്നും അരിത ബാബു കുറിച്ചു.