Friday, February 20, 2026
Latest:
Kerala

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

Spread the love

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്. എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ആയി കുടുങ്ങിക്കിടക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. ക്രെയിൻ എത്തിച്ച് ലോറി നീക്കാനുള്ള നടപടികൾ ആരംഭിച്ചു.

അവധി ദിനമായതിനാൽ നിരവധി യാത്രക്കാർ ചുരം വഴി സഞ്ചരിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് ഇടയാക്കിയിട്ടുണ്ട്. ചുരത്തിൽ മഴ പെയ്യുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.