സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

Spread the love

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു. സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 11.30യോടെയാണ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സെക്രട്ടേറിയറ്റിന് മുന്നിലും സമീപ പ്രദേശങ്ങളിലും പരിശോധന ആരംഭിച്ചത് .
കന്റോണ്‍മെന്റ് സിഐ അടക്കമുള്ള പൊലീസ് സംഘവും ഈ സംഘത്തോടൊപ്പമുണ്ട്. രാത്രിയോടെ സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍കോളെത്തുകയായിരുന്നു. ഈ കോളിന് പിന്നില്‍ മാനസിക വിഭ്രാന്തിയുള്ള യുവാവാണ് എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇയ്യാളെ മാറാനെല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. തുടര്‍ന്ന് ഇപ്പോള്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഇപ്പോള്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പരിശോധന നടത്തുകയാണ്. സെക്രട്ടേറിയേറ്റിലെ എല്ലാ കെട്ടിടങ്ങളിലും സംഘം പരിശോധന നടത്തും.