Uncategorized

കാമുകിയുമായി ചേർന്ന് ഭാര്യയെ ആക്രമിച്ചയാൾ അറസ്റ്റിൽ; കാമുകിയുടെ മകൾക്കെതിരെ ലൈംഗികാതിക്രമം

Spread the love

 

നിലമ്പൂർ ∙ യുവതിയെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് ഭർത്താവും കാമുകിയും ചേർന്ന് ക്രൂരമായ ശാരീരിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഭർത്താവിനെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുടെ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു.വണ്ടൂർ വടക്കേകര തുള്ളിശ്ശേരി ഷാഹുൽ ഹമീദിനെ (40) ആണ് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത് . അവിഹിത ബന്ധം ചോദ്യം ചെയ്ത വിരോധത്തിന് മാർച്ച് 16ന് പരാതിക്കാരിയെ രണ്ടാം പ്രതി താമസിക്കുന്ന പുറ്റമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ പൂട്ടിയിട്ടു. കൈകാലുകൾ ബന്ധിച്ച് വായിൽ തുണിതിരുകി മർദിക്കുകയും പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ദേഹത്ത് ആഴത്തിൽ മുറിവേൽപിക്കുകയും ചെയ്തെന്നാണു പരാതി. അപകടത്തിൽ പരുക്കേറ്റതാണെന്നു പറഞ്ഞ് പിറ്റേന്ന് ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിൽ കൊണ്ടുചെന്നാക്കി. 23ന് യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് ഷാഹുലിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയായ യുവതി വിവാഹമോചിതയും 3 പെൺമക്കളുടെ മാതാവും ആണ്. കുട്ടികളുടെ പിതാവ് മേയ് 7ന് ഷാഹുലിനെതിരെ ചൈൽഡ്‌ലൈനിനും ബാലാവകാശ കമ്മിഷനും പരാതി നൽകി. കുട്ടികളുടെ സംരക്ഷണം ചൈൽഡ്‌ലൈൻ ഏറ്റെടുത്തു.ജനുവരിയിൽ അതിക്രമം നടത്തിയെന്ന് കുട്ടികളിൽ ഒരാളുടെ പരാതിയിലാണ് പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തത്. മജിസ്ട്രേട്ട് മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പു നടത്തിയശേഷം വീണ്ടും റിമാൻഡ് ചെയ്തു.

 

വണ്ടൂർ പാലമഠം, വാണിയമ്പലം, നിലമ്പൂർ ചന്തക്കുന്ന് എന്നിവിടങ്ങളിൽ ഷാഹുൽ ടെക്‌സ്റ്റൈൽ ഷോപ്പ് നടത്തിയിട്ടുണ്ട്. വിവാഹസമ്മാനമായി നൽകിയതുൾപ്പെടെ 28.5 പവന്റെ സ്വർണാഭരണം, 2 തവണയായി വീട്ടുകാരിൽനിന്ന് കൈപ്പറ്റിയ 2.8 ലക്ഷം രൂപ എന്നിവ വീണ്ടെടുത്തു തരണമെന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് യൂണിഫോമിൽ ഷാഹുൽ ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. തെളിവായി യൂണിഫോം ധരിച്ചുനിൽക്കുന്ന ഫോട്ടോയും ഹാജരാക്കി. അന്വേഷണത്തിന് നിലമ്പൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.