Friday, May 15, 2026
Uncategorized

തൃശൂരിൽ ജയരാജ് വാര്യർ LDF സ്ഥാനാർഥിയാകും; അന്തിമ തീരുമാനം CPI സംസ്ഥാന സമിതിയിൽ

Spread the love

 

തൃശൂരിൽ സിനിമാതാരം ജയരാജ് വാര്യർ എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ – സിപിഐഎം നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തി. തൃശ്ശൂരിന്റെ വികാരം പ്രകടമാക്കുന്ന സ്ഥാനാർത്ഥിയെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനം. നീക്കം സംസ്ഥാന നേതൃത്വം നേരിട്ട് നടത്തിയത്.

 

 

തൃശൂർ മണ്ഡലത്തെ ചൊല്ലി ഇന്നലെ ജില്ലാ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ജയരാജ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയത്. ഇടതുപക്ഷ അനുഭാവിയാണ് ജയരാജ് വാര്യര്‍. സിപിഐഎം-സിപിഐ വേദികളില്‍ അദേഹം പ്രത്യക്ഷപ്പെടാറുണ്ട്. നിലവിലെ എംഎഎല്‍എയായ പി ബാലചന്ദ്രനെ പൂര്‍ണമായി തഴയുന്ന നിലപാടാണ് സിപിഐ ജില്ലാ സെക്രട്ടറിയേറ്റിലും കൗണ്‍സില്‍ യോഗങ്ങളിലും സ്വീകരിച്ചിരുന്നത്.വിഎസ് സുനില്‍ കുമാറിന്റെ പേരും വലിയ തോതില്‍ ഉയര്‍ന്നു കേട്ടിരുന്നു. ഈ പേരും സംസ്ഥാന സമിതി പരിഗണിക്കും. ജയരാജ് വാര്യര്‍ സ്ഥാനാര്‍ഥിയായാല്‍ സ്വതന്ത്രനായാണോ പാര്‍ട്ടി ചിഹ്നത്തിലാണോ മത്സരിക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം. സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ ചർച്ചചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയിലെത്തും. സംസ്ഥാന കൗൺസിലിൽ ആയിരിക്കും അന്തിമ തീരുമാനം.