Saturday, May 16, 2026
Kerala

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന KSRTC ബസിൽ കണ്ടക്ടർ കുഴഞ്ഞുവീണു: രക്ഷകരായി യാത്രക്കാർ

Spread the love

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിൻ( 42) ആണ് ബസിൽ വെച്ച് ഫിക്സ് വന്നതിനെ തുടർന്ന് കുഴഞ്ഞു വീണത്. ഓടിക്കൊണ്ടിരുന്ന ബസിലാണ് സംഭവം ഉണ്ടായത്.

ശിവഗിരിയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബോധ രഹിതനായ കണ്ടക്ടറെ യാത്രക്കാരാണ് ബസിൽ നിന്നിറക്കിയത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.