Monday, December 2, 2024
Latest:
Kerala

‘കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ്, ആ കൂട്ടത്തിൽ വടകരയും’: കെ കെ ശൈലജ

Spread the love

സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പിൽ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു.

എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019 ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

വടകരയില്‍ യുഡിഎഫിലെ ഷാഫി പറമ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ലീഡു ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ശൈലജ ടീച്ചര്‍ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പിൽ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് സിപിഐഎം കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയത്.