Kerala

സുഗന്ധഗിരി മരംമുറി; കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് എകെ ശശീന്ദ്രൻ

Spread the love

സുഗന്ധഗിരി മരംമുറിക്കേസിൽ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് എകെ ശശീന്ദ്രൻ. 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ കോടികളുടെ മരം മുറിച്ച് കടത്തി. കേസ് കാര്യക്ഷമമായി മുന്നോട്ട് പോവുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.

വനം വകുപ്പ് വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. റിപ്പോർട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. വാച്ചർ മുതൽ ഡിഎഫ്ഒ വരെയുള്ള ഉദ്യോഗസ്ഥർക്ക് വിഴ്ച പറ്റി. നിയമനടപടിയുമായി മുന്നോട്ട് പോകാൻ നിർദ്ദേശിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കും. വനം കൊള്ളക്കാരെ സംരക്ഷിക്കില്ല. നടപടി ഉടനുണ്ടാകും എന്നും ശശീന്ദ്രൻ പറഞ്ഞു.

തൃശൂർ പൂരം ഭംഗിയായി നടക്കും. ആനകളെ ഉപയോഗിക്കുന്നതിലെ ആശങ്ക പരിഹരിച്ചു. ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലർ തൃശൂർ പൂരത്തെ ഉപയോഗിക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ ചില വീഴ്ചകൾ വരുത്തി. അവർക്കെതിരെ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്ന് സംശയമാണ്. അക്കാര്യവും പരിശോധിക്കുമെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.