Kerala

‘ചുരം കയറിവരുന്ന വിഷജന്തുക്കളെയും ഈ നാട് ഒറ്റക്കെട്ടായി അതിജീവിക്കും; തകർക്കാനാവില്ല ബത്തേരി ബ്രാൻഡ്’; ടികെ രമേശ്

Spread the love

വയനാട് എംപിയായാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ സുൽത്താൻ ബത്തേരി മുൻസിപാലിറ്റി ചെയർമാൻ ടികെ രമേശ്. പറയാൻ വികസനങ്ങളോ, നല്ല കാര്യങ്ങളോ, ജീവൽപ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളോ ഇല്ലാത്തവർ ഈ നാടിന്റെ സാമ്പത്തികമായ വളർച്ചയെക്കൂടി തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ടികെ രമേശ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

സങ്കുചിതമായ വർഗീയവിഭജന തന്ത്രവുമായി വന്ന് ഈ നാടിനെ മുറിവേൽപ്പിച്ചു പോകാമെന്ന് വിരുന്നുകാരായ പലരും കരുതരുത്. കാടിനോടും വിഷജന്തുക്കളോടും പൊരുതി അതിജീവിച്ച ജനതയാണ്. ചുരം കയറിവരുന്ന ഇത്തരം വിഷജന്തുക്കളെയും ഈ നാട് ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തകർക്കാനാവില്ല ബത്തേരി ബ്രാൻഡ് എന്ന ഹാഷ്ടാ​ഗോടുകൂടിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.