‘കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം, ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണ്’; വി മുരളീധരൻ
കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപ വിവാദമായതിന് പിന്നാലെ ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യമെന്നും ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം. കാര്‍വര്‍ണനായ കണ്ണനാണ് എന്‍റെ ഇഷ്ടദൈവം. കൃഷ്ണവര്‍ണയായ ദ്രൗപദിയെ സൗന്ദര്യത്തിന്‍റെയും കരുത്തിന്‍റെയും പ്രതിരൂപമായാണ് മഹാഭാരതം അവതരിപ്പിക്കുന്നത്. ഭഗവാന്‍റെ സംരക്ഷണം നേരിട്ടറിഞ്ഞവളാണ് ദ്രൗപദി. കൃഷ്ണനെയും കൃഷ്ണയെയും ആരാധിക്കുന്ന ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണ്. രാമകൃണനോടൊപ്പം” – കേന്ദ്രമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.