National

ഇലക്ടറൽ ബോണ്ട്; പട്ടികയിൽ ഡൽഹി അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും

Spread the love

ഇലക്ട്രൽ ബോണ്ട് വാങ്ങിയവരിൽ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും. അറസ്റ്റിലായി അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ കമ്പനിയുടെ അഞ്ചു കോടി രൂപ ബിജെപിക്ക് ബോണ്ടായി ലഭിച്ചു.

പി ശരത് ചന്ദ്ര റെഡ്ഡിയുടെ ഓറോബിന്ദോ ഫാർമ ലിമിറ്റഡിന്റെ ബോണ്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ 2022 നവംബർ 10ന് ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലായി. അറസ്റ്റിലായ ഇയാൾ പിന്നീട് മാപ്പു സാക്ഷിയായി മാറുകയും ചെയ്തു. നവംവർ 15ന് ഓറോബിന്ദോ ഫാർമ ലിമിറ്റഡ് അഞ്ച് കോടി രൂപയുടെ ബോണ്ടുകൾ ബിജെപിക്ക് നൽകി. ആ മാസം 21ന് ബിജെപി അത് പണമാക്കി. മാപ്പുസാക്ഷിയായി മാറിയതിനു ശേഷം നവംബർ 23 ഓറോബിന്ദോ ഫാർമയുടെ 25 കോടി ബോണ്ടും ബിജെപിക്ക് ലഭിച്ചു. അടുത്ത വർഷം ജൂണിൽ റെഡ്ഡി മാപ്പുസാക്ഷിയായി.

കമ്പനി വാങ്ങിയ ആകെ ബോണ്ടുകൾ 52 കോടി രൂപയുടേതാണ്. 2021 ഏപ്രിൽ മുതൽ 2023 നവംബർ വരെ വാങ്ങിയ ഈ ബോണ്ടുകളിൽ 66 ശതമാനവും, അതായത് 34.5 കോടി ബിജെപിക്ക് ലഭിച്ചു. 15 കോടി ബിആർഎസ്, 2.5 കൂടി തെലുങ്കു ദേശം പാർട്ടി എന്നിവർക്കും നൽകി.