National

നാലുമാസം പ്രായമുള്ള ചെറുമകന് അപ്പൂപ്പൻ്റെ സമ്മാനം 243 കോടിയുടെ ഓഹരികൾ

Spread the love

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍ ഇനി നാലുമാസം പ്രായമായ ഏകാഗ്ര രോഹൻ മൂർത്തിയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിൻ്റെ 243 കോടി രൂപയിലധികം വരുന്ന ഓഹരികളാണ് കൊച്ചുമകന് സമ്മാനമായി എൻ ആർ നാരായണ മൂർത്തി നൽകിയത്.

റിപ്പോർട്ടുകൾ പ്രകാരം, ഏകാഗ്രയ്ക്ക് ഇൻഫോസിസിൻ്റെ 15,00,000 ഓഹരികൾ ലഭിച്ചു, ഇത് കമ്പനിയുടെ 0.04% ഓഹരിയാണ്. ഓഹരിയൊന്നിന് 1620 രൂപ നിരക്കിൽ നാല് മാസം പ്രായമുള്ള കുട്ടിക്ക് ലഭിച്ചത് 243 കോടി രൂപയാണ്. ഇൻഫോസിസിൻ്റെ സഹസ്ഥാപകനായ നാരായണ മൂർത്തിയുടെ 0.40% ഓഹരിയിൽ നിന്നാണ് ഏകാഗ്രയ്ക്ക് 0.04% ഓഹരികൾ നൽകിയത്. ഇതോടെ നാരായണ മൂർത്തിയുടെ ഓഹരി വിഹിതം 0.40% നിന്ന് 0.36% ആയി കുറയുകയും ചെയ്തു. 1.51 കോടി ഓഹരികളാണ് നാരായണ മൂർത്തിക്കുള്ളത്.

നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിക്കും ഭാര്യ അപര്‍ണ കൃഷ്ണനും 2023 നവംബറിലാണ് ആൺകുഞ്ഞ് പിറന്നത്. നാരായണ മൂർത്തിയുടെ മകൾ അക്ഷതയ്ക്കും ഭർത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനും രണ്ട് പെൺമക്കളുണ്ട്.