Sunday, December 29, 2024
Latest:
National

‘എന്തൊരു വിഡ്ഢിത്തം, സോഷ്യല്‍ മിഡിയ ഓഫാക്കി പഠിക്കൂ, ഒരു വിഡിയോക്കും കമന്‍റ് ചെയ്യില്ല’ ; വൈറല്‍ ട്രെന്‍ഡിനെതിരെ സിദ്ധാര്‍ത്ഥ്

Spread the love

താരങ്ങളുടെ കമന്‍റ് വന്നാല്‍ പഠിക്കുന്ന ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിനെതിരെ നടൻ സിദ്ധാർഥ്. അടുത്തിടെയാണ് കമന്‍റ് വന്നാല്‍ പഠിക്കുന്ന സോഷ്യല്‍ മിഡിയിൽ വൈറലായത്. ഇത് പിന്നീട് ജോലി ചെയ്യുന്നതിലേക്കും യാത്ര പോകുന്നതിലേക്കും ഭക്ഷണം കഴിക്കുന്നതിലേക്കും വരെ എത്തിയിരുന്നു. ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നുമാണ് സിദ്ധാര്‍ത്ഥ് പറ​ഞ്ഞത്. തന്റെ ഇൻസ്റ്റഗ്രം പേജിലൂടെയാണ് താരം വിമർശിച്ചത്

വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്‍റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്​ത് പോയി പഠിക്കൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. സിദ്ധാര്‍ത്ഥ് ഈ വിഡിയോയില്‍ കമന്‍റ് ഇട്ടാല ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഇത്തരത്തിലുള്ള ഇന്‍സ്റ്റഗ്രാം ആരാധകരുടെ വിഡിയോയില്‍ വിജയ് ദേവരകൊണ്ട, രശ്മിക, ഹൻസിക, ഷാരൂഖ് ഖാൻ, വിജയ്, ടൊവിനോ, നിഖില വിമല്‍, നസ്ലിൻ എന്നിങ്ങനെ പല താരങ്ങളാണ് കമന്‍റുമായി എത്തിയത്.