Friday, May 15, 2026
Uncategorized

‘പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യ’; ചിറയിൻകീഴിൽ രമ്യാഹരിദാസിനെ മത്സരിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ

Spread the love

 

രമ്യാ ഹരിദാസിനെതിരെ തിരുവനന്തപുരത്ത് കോൺ​ഗ്രസ് നേതാക്കളുടെ പ്രതിഷേധം. രമ്യാ ഹരിദാസിനെ ചിറയിൻകീഴ് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യ. രമ്യയെ മത്സരിപ്പിക്കുന്നത് പട്ടികജാതി സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യം.എഐസി സിക്ക് പരാതി നൽകി. അജിത് കുമാർ, ജി. ലീന, അനൂപ് ബി എസ്, മനോജ് മോഹൻ എന്നിവരാണ് പരാതി നൽകിയത്. ജില്ലയ്ക്ക് പുറത്തുനിന്ന് ആരെയും കെട്ടിയിറക്കരുത് എന്നാണ് നേതാക്കളുടെ ആവശ്യം. സംവരണ സീറ്റിൽ ദളിത് വിഭാഗത്തിലെ തലസ്ഥാനം ജില്ലയിലെ നേതാക്കളെ തഴയുന്നുവെന്നും സമരത്തിനും പ്രതിഷേധത്തിനും മുൻപിൽ ഉണ്ടായിരുന്നവരാണ് തങ്ങളെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. .

 

മുന്നേയും രമ്യാ ഹരിദാസിനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പ്രാദേശിക നേതാക്കളുടെ എതിർപ്പ് പരിഗണിക്കാതെ രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കുന്നത് സ്വാർഥ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും നേതാക്കൾ മുന്നേ അരോപിച്ചിട്ടുണ്ട്.