Wayanad

കാട്ടാന ആക്രമണം; പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരണപ്പെട്ടു; നാളെ വയനാട്ടിൽ യു.ഡി.എഫ്, എൽ ഡി എഫ്, ബിജെപി ഹർത്താൽ

Spread the love

കൽപ്പറ്റ:കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ജീവനക്കാരൻ മരണപ്പെട്ടു.പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളാണ് മരണപ്പെട്ടത്. ചെറിയ മല ജംങ്ഷനിൽ ഡ്യൂട്ടിക്കിടെയാണ് ആന ആക്രമിച്ചത്.തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്‌ധ ചികി ത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.

വയനാട്ടിൽ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെ നാളെ (ഫെബ്രുവരി 17 ) വയനാട് ജില്ലയിൽ യൂ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്തുകയെന്ന് യൂ ഡി എഫ് നേതൃത്വം അറിയിച്ചു.

കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് LDF ഹർത്താൽ.

കാട്ടാന ആക്രമണത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും നാളെ വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.