World

വിൻഡീസ് ഓൾറൗണ്ടറെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചു

Spread the love

വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതായി റിപ്പോർട്ട്. ജോഹന്നാസ്ബർഗിലെ പ്രശസ്തമായ സാൻഡ്ടൺ സൺ ഹോട്ടലിന് പുറത്ത് വച്ചായിരുന്നു സംഭവം. 28 കാരനായ അലൻ്റെ ഫോണും ബാഗ് ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ കവർന്നു.

സൗത്താഫ്രിക്ക 20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഫാബിയാന്‍ അലനെ തടഞ്ഞുവെച്ച് കവര്‍ച്ച നടത്തിയെങ്കിലും താരത്തിന് പരുക്കുകളൊന്നുമില്ല. സംഭവത്തെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ലീഗിൽ താരങ്ങളുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.