Sunday, April 28, 2024
Latest:
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മൂന്നര കോടി രൂപ 1634 പേര്‍ക്ക് വിതരണം ചെയ്‌തു; പൊന്നാനി എംഎൽഎ

Spread the love

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയതെന്നും പൊന്നാനി എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് നന്ദകുമാര്‍ പറഞ്ഞു.

327 അപേക്ഷകളിലായി ആലംകോട് വില്ലേജില്‍ 79,03,000 രൂപയും 194 അപേക്ഷകളിലായി നന്നംമുക്ക് വില്ലേജില്‍ 47,02,000 രൂപയും 289 അപേക്ഷകളിലായി പെരുമ്പടപ്പ് വില്ലേജില്‍ 74,05,000 രൂപയും 170 അപേക്ഷകളിലായി വെളിയംകോട് വില്ലേജില്‍ 29,01,000 രൂപയും. 186 അപേക്ഷകളിലായി മാറഞ്ചേരി വില്ലേജില്‍ 38,09,000 രൂപയും 213 അപേക്ഷകളിലായി ഈഴുവത്തിരുത്തി വില്ലേജില്‍ 38,86,000 രൂപയും 255 അപേക്ഷകളിലായി പൊന്നാനി നഗരം വില്ലേജില്‍ 45,94,500 രൂപയുമാണ് പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതെന്നും നന്ദകുമാര്‍ അറിയിച്ചു.