Tuesday, May 14, 2024
Latest:
Kerala

എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കണമെങ്കില്‍ തന്നെ മര്‍ദിക്കട്ടെ; വെല്ലുവിളിച്ച് ഗവര്‍ണര്‍

Spread the love

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കണമെങ്കില്‍ തന്നെ മര്‍ദിക്കട്ടെയെന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചു. റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവര്‍ക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നഹര്‍ജി നല്‍കിയതില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുകയാണ്. ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖത്തുനോക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ല. ഒന്നും സംസാരിക്കാതെ ഗവര്‍ണര്‍ വേദി വിട്ടിറങ്ങുകയും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ ചായസത്കാരം ബഹിഷ്‌കരിക്കുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് മുഖം നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച്് മന്ത്രി വി.എന്‍.വാസവന്‍ രംഗത്തെത്തി. ഗവര്‍ണര്‍ സമാന്യ മര്യാദ പാലിച്ചില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ചെലവിനായി അഞ്ച് ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ വാങ്ങിയാണ് രാജ്ഭവന്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത്.

മന്ത്രിമാരുടെ സത്യപ്രതിജ്ഞയുടെ ചെലവ് സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ വാങ്ങിയാണ് രാജ്ഭവന്‍ ചടങ്ങ് നടത്തിയത്. ചെലവായി അഞ്ചു ലക്ഷം രൂപയാണ് മുന്‍കൂറായി വാങ്ങിയത്. അഞ്ച് ലക്ഷം അനുവദിക്കണമെന്ന് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തുക വേണമെന്നായിരുന്നു ആവശ്യം. സത്യപ്രതിജ്ഞയ്ക്ക് തലേ ദിവസം തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചെലവിന്റെ കണക്ക് കാണിക്കണമെന്ന് പൊതുഭരണവകുപ്പ് രാജ്ഭവനോട് ആവശ്യപ്പെട്ടിട്ടുണ്ട്.