Kerala

വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബിക്ക് ആശ്വാസം, ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു

Spread the love

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്ക് ആശ്വാസം. കുറഞ്ഞ വിലയിൽ 465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു. യൂണിറ്റിന് 4.29 പൈസയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നതാണ് കരാറുകള്‍.

വൈദ്യുതി കമ്പനികളുമായി കെഎസ്ഇബി ഒപ്പിട്ട കുറഞ്ഞ താരിഫ് കരാറുകൾ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ തീരുമാനം. തുടര്‍ന്ന് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തുണ്ടായി. കരാറുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കരാറുകള്‍ പുന:സ്ഥാപിച്ചത്.

ഉല്‍പ്പാദന കമ്പനികള്‍ കരാര്‍ അനുസരിച്ച് ഉടന്‍ വൈദ്യുതി നല്‍കിതുടങ്ങണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ജിന്‍ഡാല്‍ പവര്‍, ജിന്‍ഡാല്‍ ഇന്ത്യാ തെര്‍മല്‍ പവര്‍, ജാംബുവ എന്നീ കമ്പനികളുമായാണ് കരാര്‍. വൈദ്യുതി നല്‍കുന്നുണ്ടോയെന്ന് കെഎസ്ഇബി ഒരു മാസത്തിനകം കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണം.

വൈദ്യുതി നല്‍കിയില്ലെങ്കില്‍ കമ്പനകള്‍ക്കെതിരെ നടപടിയുണ്ടാകും. കരാറുകള്‍ റദ്ദാക്കിയതിലൂടെ വന്‍നഷ്ടമാണ് ബോര്‍ഡിനുണ്ടായത്. പവര്‍ എക്സ്‌ചേഞ്ചില്‍ നിന്നും 10 രൂപയ്ക്ക് മുകളില്‍ നല്‍കിയാണ് ബോര്‍ഡ് പ്രതിസന്ധി ഒഴിവാക്കുന്നത്.