National

6 വന്ദേഭാരത് എക്‌സ്പ്രസ്, 2 അമൃത് ഭാരത് ട്രെയിൻ; അയോധ്യ ധാം റെയിൽവേ സ്‌റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

Spread the love

നവീകരിച്ച ഉത്തർപ്രദേശിലെ അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചത്. 6 വന്ദേഭാരത് എക്‌സ്പ്രസ്, 2 അമൃത് ഭാരത് ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്‌തു.യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

വിമാനത്തവാളവും പ്രധാനമന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യും. അടുത്തതായി അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിക്കുക. ഇതിനായി മഹാഋഷി വാത്മീകി എയർപോർട്ടിലേക്ക് അദ്ദേഹം യാത്രതിരിച്ചു.അയോദ്ധ്യയിൽ നിന്ന് പുറപ്പെടുന്ന അമൃത് ഭാരത് എക്‌സ്പ്രസിന്റെ അകത്തേക്ക് പ്രവേശിച്ച പ്രധാനമന്ത്രി, യാത്രയ്‌ക്കായി ഒരുങ്ങിയിരിക്കുന്നവരോട് സംവദിച്ചു. അയോധ്യ നഗരം മോടി പിടിപ്പിക്കാനുള്ള 15,700 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിടും.

240 കോടി രൂപ ചിലവിലാണ് മൂന്ന് നിലകളുള്ള ആധുനിക റെയിൽവേ സ്റ്റേഷൻ അയോദ്ധ്യയിൽ നിർമ്മിച്ചിരിക്കുന്നത്. ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, വ്യാപാര സ്ഥാപനങ്ങൾ, തീർത്ഥാടകർക്കാവശ്യമായ വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങൾ, ക്ലോക്ക് റൂമുകൾ, ശിശുപരിപാലന കേന്ദ്രങ്ങൾ, കാത്തിരിപ്പുമുറികൾ എന്നിവ അടങ്ങുന്നതാണ് അയോദ്ധ്യാ ധാം ജംഗ്ഷൻ സ്‌റ്റേഷൻ.