National

സ്വാതി മലിവാളിന്റെ മൊഴി തള്ളി എഎപി; കെജ്രിവാളിന്റെ വസതിയിലെ ദൃശ്യങ്ങൾ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട പാർട്ടി പിന്നീട് ഡിലീറ്റ് ചെയ്തു

Spread the love

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎയിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റുവെന്ന സ്വാതി മലിവാളിന്റെ മൊഴി തള്ളി ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ വസതിയിലെ ദൃശ്യങ്ങൾ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട ആം ആദ്മി പാർട്ടി പിന്നീട് ഡിലീറ്റ് ചെയ്തു.

അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് വിഭവ് കുമാറിൽ നിന്ന് ക്രൂരമർദ്ദനം നേരിട്ടുവന്ന എഫ്‌ഐആർ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് ആം ആദ്മി പാർട്ടി ഔദ്യോഗിക അക്കൗണ്ടിലൂടെ സംഭവ ദിവസത്തെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരും സ്വാതി മലിവാളും തർക്കിക്കുന്നതാണ് ദൃശ്യങ്ങളിൽ.മിനിറ്റുകൾക്കകം ആം ആദ്മി പാർട്ടി ദൃശ്യം ഡിലീറ്റ് ചെയ്‌തെങ്കിലും, സ്വാതി മലിവാളിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുള്ള ലക്ഷ്യം വച്ചാണ് പാർട്ടിയുടെ നീക്കം.

നെഞ്ചിലും വയറ്റിലും ഇടുപ്പിലും വിഭവ് കുമാർ ചവിട്ടിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.സ്വാതി മലിവാളിന്റെ പരാതിയിൽ വിഭവ് കുമാറിന്റെ വീട്ടിൽ എത്തിയ പോലീസ് മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്റെ അന്വേഷണത്തോട് സഹകരിക്കാത്ത വിഭവ് കുമാറിനോട് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കമ്മീഷൻ നോട്ടീസ് നൽകി. സ്വാതി മലിവാൾ നേരിട്ട അതിക്രമത്തിൽ കേജ്രിവാൾ മൗനം പാലിക്കുകയാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും കേന്ദ്ര മന്ത്രി നിർമല സീതാരാമൻ വിമർശിച്ചു

അതേസമയം, സ്വാതിയെ വിഭവകുമാർ 8 തവണ കരണത്തടിച്ചതായി എഫ്‌ഐആറിൽ .എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.പരിശോധനയ്ക്കായി ഫോറിൻസിക് സംഘം അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ എത്തി.