Kerala

ഗവർണർക്കെതിരെ പ്രതിഷേധം: എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Spread the love

തിരുവനന്തപുരത്ത് ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐപിസി 124ആം വകുപ്പ് ചുമത്തിയ 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ഐപിസി 124 നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം.

അതേസമയം, ഗവർണർക്കെതിരായ പ്രതിഷേധവും തുടർന്നുള്ള സംഭവവികാസങ്ങളും സംബന്ധിച്ച് ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് സർക്കാർ ഇന്ന് തയാറാക്കിയേക്കും. ഡിജിപിയോടും ചീഫ് സെക്രട്ടറിയോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 10, 11 തീയതികളിൽ നടന്ന എസ്എഫ്ഐ വഴിതടയലും കരിങ്കൊടി സമരവും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ പൊലീസ് സ്വീകരിച്ച നടപടികളും പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകളും റിപ്പോർട്ടിൽ പരാമർശിക്കും. ഡിജിപിയും ചീഫ് സെക്രട്ടറിയും വെവ്വേറെ റിപ്പോർട്ടുകൾ സമർപ്പിക്കുമെങ്കിലും പരസ്പരം കൂടിയാലോചിച്ച് അന്തിമരൂപം നൽകും.