Kerala

ശബരിമല അപ്പാച്ചിമേട്ടിൽ 12 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

Spread the love

ശബരിമല അപ്പാച്ചിമേട്ടിൽ 12 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു. അപ്പാച്ചിമേട്ടിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. പമ്പയിൽ നിന്ന് ഉച്ചയോടുകൂടിയാണ് പെൺകുട്ടി കുടുംബാം​ഗങ്ങൾക്കൊപ്പം മലചവിട്ടാൻ ആരംഭിച്ചത്. അപ്പാച്ചിമേട്ടിലെത്തിയപ്പോൾ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

കുട്ടിയ്ക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പമ്പാ ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.