Friday, December 13, 2024
Latest:
Kerala

കെഎസ്ആർടിസി ബസ് കണ്ടക്ടർ പേനകൊണ്ട് കുത്തി; പരാതിയുമായി സ്കൂൾ വിദ്യാർത്ഥി

Spread the love

യാത്രക്കാരനായ സ്കൂൾ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി. പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് ഉപദ്രവമേറ്റത്. ആലുവ മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിന് എതിരെയാണ് പരാതി.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ് അൽ സാബിത്ത്. കുട്ടിയുടെ ഇടതു കൺപോളയിലും, പുരികങ്ങൾക്ക് ഇടയിലും പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റു. സംഭവത്തിൽ ബസിലുണ്ടായിരുന്നവർ കണ്ടക്ടർക്കെതിരെ പ്രതിഷേധിച്ചിരുന്നു. പെരുമ്പാവൂർ പൊലീസ് കണ്ടക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്.