Wednesday, May 15, 2024
Latest:
Kerala

കെഎസ്ആര്‍ടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; യൂണിഫോമില്‍ പരിഷ്കരണം

Spread the love

കെഎസ്ആർടിസിയി ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മാറും. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം.

മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.
പരിഷ്ക്കാരം ഉടൻ നടപ്പാക്കും. 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷൻ കൈമാറി.

നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ഇപ്പോഴത്തെ യൂണിഫോം. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.