Kerala

കേരളത്തിനുളള കേന്ദ്ര ഫണ്ടിൽ 57,000 കോടിയിലേറെ കുറവ്, സാമ്പത്തികമായി തകർക്കാൻ ശ്രമം; ബസ് വിവാദത്തിലും പ്രതികരണം

Spread the love

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ നവ കേരള സദസിന് കാസർകോട്ട് തുടക്കം. ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്. തികച്ചും സർക്കാർ പരിപാടിയായ നവകേരള സദസിൽ നിന്നും സ്ഥലം എംഎൽഎയെ കോൺഗ്രസ് വിലക്കിയെന്ന് വിമർശിച്ച മുഖ്യമന്ത്രി, ആഡംബര ബസ് വിവാദങ്ങളും ഉദ്ഘാടനച്ചടങ്ങിൽ പരാമർശിച്ചു.