Kerala

മസാല ബോണ്ട് കേസ്: ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്ബി കോടതിയിൽ

Spread the love

മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റിനെ കടന്നാക്രമിച്ച് കിഫ്ബി. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്ബി കോടതിയിൽ തുറന്നടിച്ചു.

ഇഡി ആവശ്യപ്പെട്ടിട്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകിയിരുന്നുവെന്നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ നാലുതവണ ഉദ്യോഗസ്ഥർ ഹാജരായിരുന്നുവെന്നും കിഫ്ബി കോടതിയിൽ വ്യക്തമാക്കി. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്ന് ഇ ഡിയും വാദിച്ചു.

അതേസമയം, ഒളിച്ചുവയ്ക്കാനൊന്നുമില്ലെങ്കിൽ ഏതെങ്കിലും ഒരു ദിവസം ഹാജരാകാൻ സാധിക്കുമോയെന്ന് കോടതി ഐസകിനോട് ആരാഞ്ഞു.എന്തിനുവേണ്ടിയാണ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതെന്ന് ഇ ഡി ബോധിപ്പിക്കണമെന്ന് പറഞ്ഞ കോടതി ഹർജികൾ വീണ്ടും ചൊവ്വാഴ്ചയിലേക്ക് മാറ്റി. തോമസ് ഐസക്കിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.