Kerala

‘കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ല’; ജി.ആർ അനിൽ

Spread the love

കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. പിആർഎസ് കുടിശ്ശിക കാരണം CIBIL സ്കോർ കുറഞ്ഞു, മറ്റ് വായ്പകൾ കിട്ടാതിരിക്കുന്ന സാഹചര്യമില്ല. ഇത് അടിസ്ഥാനരഹിതമാണ്. പ്രസാദ് പാട്ടകൃഷിയിലൂടെ നൽകിയ നെല്ലിന്റെ പണം കൊടുത്തിട്ടുണ്ടെന്നും ജി.ആർ അനിൽ പറഞ്ഞു.

ആത്മഹത്യ ചെയ്ത കർഷകൻ സർക്കാറിനെ കുറ്റപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പിആർഎസ് വായ്പ കർഷകർക്ക് ബാധ്യതയുണ്ടാക്കില്ലെന്നും പൂർണമായും സർക്കാറാണ് അത് അടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല. പ്രസാദിന്റെ ആത്മഹത്യ വളരെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുദിവസം അവധിയാണ് അതിനുശേഷം കാര്യങ്ങൾ മാധ്യമങ്ങളും പരിശോധിക്കണം. സാധാരണ കർഷകർ ചെല്ലുമ്പോൾ വായ്പ നൽകാതിരിക്കാൻ എടുത്ത ഒഴിവുകഴിവാണോ എന്ന് അറിയില്ല. ചില കർഷകർ പിആർഎസ് വായ്പയോട് സഹകരിക്കാത്ത നിലപാടെടുത്തു. ശബ്ദസ​ന്ദേശം എന്താണെന്ന് കേട്ടില്ലെന്നും അത് കേട്ടതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.