Kerala

ദേശീയപാതാ വികസനത്തിനുള്ള മണ്ണെടുപ്പിനിടെ നൂറനാടുണ്ടായ സംഘര്‍ഷം; 60 പേര്‍ അറസ്റ്റില്‍

Spread the love

ആലപ്പുഴ നൂറനാട് മണ്ണെടുപ്പിനെതിരെ പ്രതിഷേധിച്ച 60 പേർ അറസ്റ്റിൽ. ഇവരെ ചെങ്ങന്നൂർ, നൂറനാട്, വെൺമണി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റി. അതിനിടെ എംഎൽഎ അരുൺ കുമാറിനെ മാറിനെ പൊലീസ് മർദിച്ചതായി പരാതി ഉയര്‍ന്നു. സിപിഐഎം ലോക്കൽ സെക്രട്ടറി എ നൗഷാദ്, സിപിഐ ലോക്കൽ സെക്രട്ടറി നൗഷാദ് എ അസീസ്, സിപിഐഎം – സിപിഐ നേതാക്കളായ ഷീജ ലക്ഷ്മി, ആർ സുജ, എസ് രജനി, കെ സുമ എന്നിവർക്ക് സംഘര്‍ത്തില്‍ പരുക്കേറ്റു.

ഉച്ചയോടെ സമരക്കാരെ പൂര്‍ണമായും സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു മാറ്റി. സ്ഥലത്ത് ഇപ്പോഴും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്കുള്ള റോഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. ജനകീയ സമരം നടക്കുമ്പോഴും പൊലീസ് കാവലിൽ പാലമേൽ പഞ്ചായത്തിലെ മറ്റപള്ളി മേഖലയിൽ മണ്ണെടുപ്പ് തുടരുകയാണ്. പ്രതിഷേധങ്ങൾ ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് നിരവധി ടിപ്പർ ലോറികളിൽ മണ്ണ് കൊണ്ടു പോകുന്നത്.