Friday, May 17, 2024
Latest:
National

കളമശേരി സ്‌ഫോടനം വേദനാജനകവും അപലപനീയവും’; രാഹുൽ ​ഗാന്ധി

Spread the love

കളമശേരിയിൽ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തെ അപലപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. സർക്കാർ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും എക്സ് പോസ്റ്റിൽ രാഹുൽ ​ഗാന്ധി കുറിച്ചു.

ഒരു പരിഷ്കൃത സമൂഹത്തിൽ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന 53 വയസുകാരിയാണ് മരിച്ചത്. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇന്ന് ഇന്ന് രാവിലെ 9 42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു.

സംഭവത്തിൽ പ്രതി കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു. സ്ഫോടനത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോ പങ്കുവെച്ച ശേഷം തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്രതി മാർട്ടിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം എന്നിവയ്ക്കൊപ്പം യുഎപിഎയും ചുമത്തി. മാർ‌ട്ടിന്റെ പക്കൽ നിന്നും സ്ഫോടനത്തിനുപയോ​ഗിച്ച റിമോട്ട് കണ്ടെത്തി. സ്ഫേടത്തിനായി ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്ന് പൊലീസിന് മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട്. താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നു.