Kerala

‘ഞാൻ കണ്ടത് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ, കഴിഞ്ഞ ദിവസം കണ്ടത് കിതച്ച് ലോറിയുടെ പുറകിൽ പിടിച്ച് ജാഥ നടത്തുന്നത്’; സുരേഷ് ഗോപിയെ പരിഹസിച്ച് എ.വിജയരാഘവൻ

Spread the love

കരുവന്നൂർ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതിൽ സുരേഷ് ഗോപിയെ പരിഹസിച്ച് എ വിജയരാഘവൻ.

മുമ്പ് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ ഇപ്പോൾ കണ്ടെത് ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നതെന്ന് എ വിജയരാഘവൻ. അത് ഒരു സമരരീതിയാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഇതെ കുറിച്ചായിരുന്നു എ.വിജയരാഘവന്റെ പരിഹാസം.