Kerala

‘വിട്ടുനിൽക്കണമെന്ന നിർബന്ധബുദ്ധി ചിലർക്കുണ്ട്’; സ്പൈസസ് പാർക്ക് ഉദ്ഘാടന വേദിയിൽ ഡീൻ കുര്യാക്കോസിനും പി.ജെ ജോസഫിനും മുഖ്യമന്ത്രിയുടെ വിമർശനം

Spread the love

തുടങ്ങനാട് സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിന് ഡീൻ കുര്യാക്കോസ് എംപിക്കും പി.ജെ ജോസഫ് എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ വിമർശനം. അസൗകര്യം ആർക്കും ഉണ്ടാവാമെന്നും പക്ഷേ, പല നല്ല കാര്യങ്ങൾ ചിലർ ഒഴിവാക്കുകയാണെന്നും അദ്ദേഹം വമർശിച്ചു. പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ചിലർക്കുള്ളതെന്നും നാടിനോട് ചെയ്യുന്ന നീതി കേടാണിതെന്നും ഡീൻ കുര്യാക്കോസിനെയും പി.ജെ ജോസഫിനെയും സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു.

തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ 20 കോ​ടി മു​ത​ൽ മു​ട​ക്കി നി​ർ​മി​ച്ച ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മുഖ്യമന്ത്രി നിർവഹിച്ചത്. 15 ഏ​ക്ക​റി​ലാ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന 18 ഏ​ക്ക​റി​ൽ നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന ശേ​ഷം സം​രം​ഭ​ക​ർ​ക്ക് സ്ഥ​ലം അ​നു​വ​ദി​ച്ച് ന​ൽ​കും. സ്പൈ​സ് അ​നു​ബ​ന്ധ വ്യ​വ​സാ​യി​ക​ൾ​ക്കാ​ണ് സ്ഥ​ലം ന​ൽ​കു​ക.

30 വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ ചെ​യ്ത് ന​ൽ​കു​ന്ന​ത് ത​രി​ശു​സ്ഥ​ല​മാ​ണ്. അ​തി​ൽ നി​ർ​മാ​ണ​വും മ​റ്റും ന​ട​ത്തേ​ണ്ട​ത് ക​രാ​ർ എ​ടു​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ വൈ​ദ്യു​തി, വെ​ള്ളം, ഗ​താ​ഗ​ത സൗ​ക​ര്യം, ശൗ​ചാ​ല​യം എ​ന്നി​വ സ്പൈ​സ​സ് ബോ​ർ​ഡ് ഒ​രു​ക്കി ന​ൽ​കും. ഇ​തി​ന​കം പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ളത് 30ല​ധി​കം സം​രം​ഭ​ക​രാണെന്നാണ് ലഭ്യമാകുന്ന വിവരം.

Story Highlights: Dean Kuriakose, PJ Joseph criticized by CM PINARAYI VIJAYAN