Friday, May 17, 2024
Latest:
Kerala

തുലാവർഷ ആരംഭത്തിന്റെ സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Spread the love

തുലാവർഷ ആരംഭത്തിന്റെ സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ മലയോര മേഖലകളിൽ ഇന്ന് മുതൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ചെറിയ മഴ ആരംഭിക്കാൻ സാധ്യത.

വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. പകൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.