World

’20 മിനിറ്റിൽ പതിച്ചത് 5000 റോക്കറ്റുകൾ’; ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

Spread the love

ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.

അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.

കൂടുതൽ വിവരങ്ങൾക്കും ജാഗ്രത നിർദ്ദേശങ്ങൾക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദർശിക്കാനും എംബിസി അറിയിച്ചു.ജറുസലേമിൽ ഉൾപ്പെടെ തെക്കൻ, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേൽ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുമെന്നും നൈതന്യാഹു അറിയിച്ചു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി സൈന്യം അറിയിച്ചു. ജനങ്ങൾ ബോംബ് ഷെൽട്ടറുകൽക്ക് സമീപം തങ്ങണമെന്ന് ഇസ്രായേലി സൈന്യം ആഹ്വാനം ചെയ്തിട്ടുണ്ട്.ഇതിനിടെ ഗാസയിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം ആംരഭിച്ച് തുടങ്ങി.