National

ജന്മദിന സന്ദേശത്തിലാണ് മാതാ അമൃതാനന്ദമയിയുടെ സന്ദേശം. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലെത്തി

Spread the love

‘ലഹരി ഉപയോഗവും, വിഡിയോ ഗെയിമിംഗ് ശീലവും കുട്ടികളിൽ വർധിക്കുന്നു’; മാതാ അമൃതാനന്ദമയി

ലഹരി ഉപയോഗത്തിനെതിരെ മാതാ അമൃതാനന്ദമയി.കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന് മാതാ അമൃതാനന്ദമയി. വിഡിയോ ഗെയിമിംഗ് ശീലവും കുട്ടികളിൽ വർധിക്കുന്നു. സനാതന ധർമ്മം നാനാത്വത്തെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്‌.
.

കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലാണ് മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാള്‍ ആഘോഷച്ചടങ്ങുകൾ. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും കേന്ദ്ര- സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം ഇന്ന് രാവിലെ നടക്കും.

സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യപദ്ധതികള്‍ക്കും പുതിയസേവനപദ്ധതികള്‍ക്കും രൂപം നല്‍കി കഴിഞ്ഞു. ആരോഗ്യരക്ഷാപദ്ധതിയുടെ ഭാഗമായി 300 പേര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും. വൃക്ക, മജ്ജ, , കരള്‍, കാല്‍മുട്ട്, എന്നിവ മാറ്റിവയ്ക്കലിനും കാന്‍സര്‍ രോഗികള്‍ക്കും പദ്ധതിയിലൂടെ സൗജന്യ ചികില്‍സ ലഭ്യമാക്കും.

108 പേരുടെ സമൂഹവിവാഹമാണ് മറ്റൊന്ന്. നാലു ലക്ഷം പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കും.മഠം ദത്തെടുത്ത 108 ഗ്രാമങ്ങളിലെ അയ്യായിരം സ്ത്രീകള്‍ക്ക് തൊഴില്‍പരീശീലനം സര്‍ട്ടിക്കറ്റ് കൈമാറുമെന്ന് മഠം വൈസ് ചെയർമാൻ പറഞ്ഞു.