ജപ്തിയില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് പൂതാടി സ്വദേശിയായ അഭിഭാഷകന്‍

Spread the love

വയനാട് പൂതാടിയില്‍ ജപ്തിയില്‍ മനംനൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. കഴിഞ്ഞ ദിവസം ടോമിയുടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. ഇതില്‍ ടോമി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.