National

മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചു; ഹരിയാനയിൽ BJP സർക്കാർ പ്രതിസന്ധിയിൽ

Spread the love

ഹരിയാനയിലെ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. പിന്തുണച്ചിരുന്ന മൂന്നു സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. 90 അംഗ നിയമസഭയിൽ സർക്കാരിൻറെ അംഗസംഖ്യ ഇതോടെ 43 ആയി കുറഞ്ഞു. ഭൂരിപക്ഷത്തിന് 45 അം​ഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

പിന്തുണ പിൻവലിച്ച സ്വതന്ത്രർ കോൺ​ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും ഹരിയാനയിലെ സാഹചര്യം ബിജെപിക്ക് എതിരാണെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. കോൺ​ഗ്രസിന് നിലവിൽ 34 അം​ഗങ്ങളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സ്വതന്ത്രരുടെ പിന്തുണ അടക്കം 38 അം​ഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്.

സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. നേരത്തെ ജെജെപി സഖ്യം വിട്ടുപോയതോടെ ബിജെപി പ്രതിസന്ധിയിലായിരുന്നു. തുടർന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നിലനിർത്തുകയായിരുന്നു.