24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല, കിണറിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

Spread the love

കൊല്ലം:കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു.മുട്ടക്കാവ് സ്വദേശി സുധീറിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ കണ്ടെത്തി. കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ നടത്തിയ 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമാകുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് കിണറില്‍ റിങ് ഇറക്കുന്നതിനിടെയാണ് ഇരുപത്തിയെട്ടുകാരനായ സുധീര്‍ കുടുങ്ങിയത്. പണിക്കിടെ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.

കിണറിന് സമീപത്ത് സമാന്തരമായി കുഴി കുത്തി സുധീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കിണറിന് അറുപതടി താഴ്ച ഉണ്ട്. എന്നാല്‍ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.