Kerala

പാമ്പ് പിടുത്തക്കാരന്റെ വീട്ടില്‍ 50 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍; വനംവകുപ്പിന് കൈമാറും

Spread the love

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു വീട്ടില്‍ 50 മൂര്‍ഖര്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു. പാമ്പ് പിടുത്തക്കാരനായ ഉണ്ടന്‍കോട് സ്വദേശി അജേഷ് ലാലുവിന്റെ വീട്ടിലാണ് മൂര്‍ഖന്‍ പാമ്പിന്റെ 50 മുട്ട വിരിഞ്ഞത്. കഴിഞ്ഞ ആഴ്ച വീടിനു സമീപത്തെ കുളത്തിന് സമീപത്ത് നിന്ന് പാമ്പിനെ പിടികൂടിയപ്പോഴാണ് മുട്ടകള്‍ കിട്ടിയത്.

പാമ്പിനെ അന്ന് തന്നെ വനംവകുപ്പിന് കൈമാറുകയും മുട്ടകള്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. മൂര്‍ഖന്‍ കുഞ്ഞുങ്ങളെ ഉടന്‍ വനംവകുപ്പിന് കൈമാറും. വനം വകുപ്പിന്റെ ലൈസന്‍സുള്ള പാമ്പ് പിടുത്തക്കാരനാണ് അജേഷ് ലാലു.