Saturday, April 5, 2025
Latest:
Kerala

സൗദി വനിതയുടെ പരാതി; മല്ലു ട്രാവലര്‍ക്ക് ഇടക്കാല ജാമ്യം

Spread the love

സൗദി പൗര നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ മല്ലുട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബാന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് ഷാക്കിര്‍ സുബാന് കോടതി ജാമ്യം നല്‍കിയത്. 25ാം തീയതി കോടതി മുന്‍പാകെ ഹാജരാകുമെന്ന് മല്ലു ട്രാവലര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

നിലവില്‍ യുഎഇയിലാണ് ഷാക്കിര്‍ സുബാന്‍. സൗദി പൗരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഇയാളെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയായിരുന്നു. ഷാക്കിറിന്റെ അഭിഭാഷകന്‍, 25ന് ഹാജരാകുമെന്ന് കോടതിയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്റര്‍വ്യൂ ആവശ്യവുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.