Kerala

കൊല്ലം കൊട്ടിയത്ത് കിണറ്റിൽ തൊഴിലാളി കുടുങ്ങി’ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Spread the love

കൊല്ലം കൊട്ടിയം പുഞ്ചിരി ചിറയിൽ കിണറ്റിൽ റിങ്ങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റിൽ കുടുങ്ങിയത്.

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിക്കുന്നത്. പുഞ്ചിരിച്ചിറയെന്ന സ്ഥാലത്ത് ബെൻസിലി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിലാണ് അപകടമുണ്ടായത്. ഇവിടെ വാടകക്കാരാണ് താമസിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള കിണറിൽ ജല ലഭ്യതയുടെ കുറവ് മൂലം വീണ്ടും ആഴം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിങ്ങ് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മെറ്റിലുകൾ നിരത്തിനയതിന് ശേഷം റിങ്ങ് ഇറക്കാനായി ശ്രമിച്ച ശേഷം കിണറിൽ നിന്ന് തിരികെ കയറുന്നതനിടെയാണ് പടിയിടിഞ്ഞ് ആദ്യം മണ്ണ് സുധീറിന് ദേഹത്തേക്ക് വീണു. വീണ്ടും പിടിച്ചു കയറി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വീണ്ടും മണ്ണിടിഞ്ഞ് സുധീർ അകപ്പെടുകയായിരുന്നു.

മണ്ണിനടിയിലായ ഇയാളെ കണ്ടെത്താനായി സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് സുധീർ അപകടത്തിൽ പെട്ടത്. 60 അടി താഴ്ചയുള്ള കിണറിനുള്ളിലാണ് ഇയാൾ പെട്ടത്. പൊലീസിനും ഫയർഫോഴ്‌സിനും ഒപ്പം നാട്ടുകാരും പങ്കാളികളായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.’