ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നില്ല; പിണറായി വിജയന്റെ വീട് എട്ട് മണിക്കൂര്‍ നേരം ഇഡി ഉപരോധിച്ചു; അതിനുവേണ്ടിയായിരുന്നു സമരം; ബിനോയ് വിശ്വം
പിണറായി വിജയനെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടിയെ ഇനിയും പ്രതിരോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അകാരണമായി റെയ്ഡ് ചെയ്തതിനെതിരായാണ് പ്രതിഷേധമെന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പ്രതിഷേധം ഇനിയും ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഞങ്ങളുടെ സമരം ഏതെങ്കിലുമൊരു വ്യക്തിക്ക് വേണ്ടിയല്ല. എല്‍ഡിഎഫ് നേതാവായ, സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്റെ വീട് എട്ട് മണിക്കൂര്‍ നേരം ഇഡി ഉപരോധിച്ചു. സമരം അതിനുവേണ്ടിയായിരുന്നു. സിഎംആര്‍എല്‍, എക്‌സാലോജിക് എന്നിവ രണ്ട് കമ്പനികളാണ്. അവ തമ്മിലുള്ള ഉടമ്പടിയോ കരാറോ ഒന്നും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ വിഷയമല്ലത് – അദ്ദേഹം പറഞ്ഞു.അതേസമയം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് നാല് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്‌ഐടി പ്രതികളെ ചോദ്യം ചെയ്യും.
കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉള്‍പ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍, സമഗ്ര അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
