Uncategorized

‘ആരു പറയും ആരാദ്യം പറയും’; ചിത്രീകരണം ആരംഭിച്ചു

Spread the love

രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ നിർമ്മിച്ച് വി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആരു പറയും ആരാദ്യം പറയും’ എന്ന ചിത്രത്തിന്റെ പൂജാ കർമ്മം കോഴിക്കോട് കൈരളി തിയറ്ററിൽ വെച്ച് നിർവഹിച്ചു. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ദുബായ്,കോഴിക്കോട് പാലക്കാട്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.ഛായാഗ്രഹണം-ശ്യാം പഞ്ചമി,എഡിറ്റർ- ഹിഷാം യൂസഫ്, ഗാനരചന-നിധീഷ് നടേരി,ഡോക്ടർ സുജാത,ഉണ്ണികൃഷ്ണ വർമ്മ,സംഗീതം- സാജൻ റാം,വിമൽ കാളി പുറയത്ത്, സോണി വിജേഷ്,ഗായകർ-മധു ബാലകൃഷ്ണൻ, നജീബ് അർഷാദ്, ശിവാനി രാമചന്ദ്രൻ,പ്രൊജക്റ്റ് ഡിസൈനർ- മനുഷ്യവൻ,മേക്കപ്പ്-സുമിത്ര, വസ്ത്രാലങ്കാരം- ശാന്തി പ്രിയ,സൗണ്ട് റെക്കോർഡിസ്റ്റ്-ഹരി, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,ആർട്ട് ഡയറക്ടർ-ജോഷി കൂടരഞ്ഞി, പ്രൊഡക്ഷൻ മാനേജർ-ശ്രീനിഷ് വലത്തിൽ ചെത്തുകടവ്, അറ്റ്മോസ് മിക്സിങ്- അഭിരാം,ഡിസൈൻ- ബ്രൈറ്റ് മീഡിയ,പി ആർ ഓ-എ എസ് ദിനേശ്.