Friday, April 24, 2026
Latest:
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

Spread the love

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി ഏഴരയ്ക്ക് കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയാണ് എതിരാളികൾ. ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സീസൺ ഓപ്പണറിൽ മോഹൻ ബഗാനോട് തോറ്റായിരുന്നു തുടക്കം.ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പന്ത് തൊടാൻ പോലും കൊടുക്കാത്ത നിലവിലെ ചാമ്പ്യന്മാർക്ക് നിരവധി തവണ ഉന്നംപിഴച്ചതുകൊണ്ട് തോൽവി രണ്ട് ഗോളിലൊതുങ്ങി. അഡ്രിയാൻ ലൂണയും നോവ സദൂയിയുമെല്ലാം പോയതോടെ തട്ടിക്കൂട്ട് ടീമാണ് ബ്ലാസ്റ്റേഴ്സ്. ഏറെ വൈകി സൈൻ ചെയ്ത പുതിയ വിദേശ താരങ്ങളൊക്കെ ഇതുവരെ സെറ്റ് ആയിട്ടില്ല.ഡേവിഡ് കറ്റാല ആദ്യ മത്സരത്തിൽ രണ്ട് വിദേശ താരങ്ങളെ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് ഇതിന് ഉദാഹരണം.

രണ്ടാം ജയമാണ് മുംബൈ സിറ്റിയുടെ ലക്ഷ്യം. ആദ്യ കളിയിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സെൽഫ് ഗോളിൽ കടന്നുകൂടുകയായിരുന്നു മുൻ ചാമ്പ്യന്മാർ. നേർക്കുനേർ കണക്കുകളിൽ മുംബൈക്കാണ് മുൻതൂക്കം. 23 മത്സരങ്ങളിൽ 11 ജയം. ബ്ലാസ്റ്റേഴ്സ് ആറെണ്ണത്തിൽ ജയിച്ചപ്പോൾ ആറ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.