Friday, May 29, 2026
Latest:
Uncategorized

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

Spread the love

തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് പൂജാരി അയ്യപ്പൻ അയ്യർ കൈക്കൂലി ചോദിച്ചത്. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈയിലില്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു. മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല.മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്‍റെ പേരിൽ വിവാദം ഉയർന്നതോടെ പൂജാരിയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 31കാരനായ മന്ത്രി മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിൽ കയറിയത്. അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നൽകുകയും ചെയ്തു.

 

എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്‍റെ പേരിൽ വിവാദം ഉയർന്നു. പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലെന്ന് പ്രതിപക്ഷവും ആരോപിച്ചതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്നും നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറയിച്ചിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ.