NationalTop News

കര്‍ഷകന്റെ മകനെന്ന് ധന്‍ഖര്‍; കര്‍ഷക തൊഴിലാളികളുടെ മകനെന്ന് ഖര്‍ഗെ; പ്രമേയത്തെച്ചൊല്ലി രാജ്യസഭയില്‍ വാക്‌പോര്

Spread the love

രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറിന് എതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം. കൊമ്പ് കോര്‍ത്ത് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ജഗ്ദീപ് ധന്‍ഖറും. താന്‍ കര്‍ഷകന്റെ മകനാണ് പിന്മാറില്ലെന്ന് ധന്‍ഖര്‍, താന്‍ കര്‍ഷക തൊഴിലാളികളുടെ മകനാണെന്ന് മല്ലിക അര്‍ജുന്‍ ഖര്‍ഗെ. പ്രതിപക്ഷത്തിനെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

തനിക്കെതിരായ പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ വേദനയുണ്ടെന്നു ധന്‍ഖര്‍ വ്യക്തമാക്കി. ചേമ്പറില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഞാന്‍ കര്‍ഷകന്റെ മകനാണ്. പിന്മാറില്ല – ധന്‍ഖര്‍ പറഞ്ഞു. എങ്കില്‍ താന്‍ കര്‍ഷക തൊഴിലാളികളുടെ മകന്‍ എന്നായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മറുപടി. പ്രതിപക്ഷത്തെ ബഹുമാനിക്കാത്ത ചെയറിനെ പ്രതിപക്ഷം ബഹുമാനിക്കില്ല എന്നും ഖര്‍ഗെ പറഞ്ഞു.

രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍ഖറിനു എതിരായ അവിശ്വാസ പ്രമേയത്തില്‍, ബിജെപി അംഗങ്ങള്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. രാധാ മോഹന്‍ ദാസ് അടക്കമുള്ള മൂന്ന് ബിജെപി അംഗങ്ങള്‍, സഭയെയും സഭാ അധ്യക്ഷനേയും അവഹേളിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു.

ബഹളത്തെ തുടര്‍ന്ന് സഭ പിരിയുന്നതായി പ്രഖ്യാപിച്ച രാജ്യസഭാ അധ്യക്ഷന്‍, പ്രതിപക്ഷ കക്ഷി നേതാക്കളെ വീണ്ടും ചേമ്പറില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.