Friday, June 5, 2026
Latest:
KeralaTop News

അനുമതിയില്ലാതെ കടലിൽ സിനിമ ഷൂട്ടിംഗ്; ചെല്ലാനത്ത് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു

Spread the love

കൊച്ചി ചെല്ലാനത്ത് അനുമതിയില്ലാതെ കടലിൽ സിനിമ ചിത്രീകരിച്ചതിനെ തുടർന്ന് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കോസ്റ്റൽ പൊലീസ് പിടിച്ച ബോട്ട് ഫിഷറീസ് മാരിടൈമിന് കൈമാറി. ബോട്ടുകൾക്ക് പെർമിറ്റ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഹാർബറിൽ ഷൂട്ടിംഗ് നടത്താനായിരുന്നു ഫിഷിറീസ് വകുപ്പ് അനുമതി നൽകിയിരുന്നത്. അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചതിന് വൻ തുക പിഴ ഈടാക്കും. പിടിച്ചെടുത്ത ബോട്ടുകൾ വൈപ്പിനിൽ എത്തിക്കും.