Kerala

സി.കെ നാണു എൽഡിഎഫ് നേതൃത്വത്തിന് വീണ്ടും കത്ത് നൽകി

Spread the love

ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു എൽഡിഎഫ് നേതൃത്വത്തിന് വീണ്ടും കത്ത് നൽകി. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കണമെന്നാണ് ആവശ്യം. എൽ.ഡി.എഫ് തീരുമാനം മാത്യു ടി തോമസിനും കെ കൃഷ്ണൻകുട്ടിക്കും നിർണായകമാകും. ദേവഗൗഡ നേതൃത്വം നല്‍കുന്ന ജെ.ഡി.എസ് എന്‍.ഡി.എയുടെ ഭാഗമായതോടെയാണ് സംസ്ഥാന പാർട്ടിയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമില്ലെന്ന് പറഞ്ഞ് അതേ പാർട്ടിയായി എല്‍.ഡി.എഫില്‍ തുടരുകയായിരിന്നു ജെ.ഡി.എസ്.