അതെ സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ’; മറുപടി പറഞ്ഞ് മുഖ്യമന്ത്രി
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തിന് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോ ജോസഫ് നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജോ ജോസഫിലൂടെ എല്‍ഡിഎഫിന് നൂറ് സീറ്റുകള്‍ തികയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്. ഏത് സഭയുടെ സ്ഥാനാര്‍ത്ഥയാണെന്നതാണ് ചോദ്യം. അദ്ദേഹം നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണ്. തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്കെത്തുന്ന സ്ഥാനാര്‍ത്ഥി’. വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ.
ഉപതെരഞ്ഞെടുപ്പ് 100 സീറ്റുകള്‍ തികയ്ക്കാന്‍ എല്‍ഡിഎഫിന് ലഭിച്ച അസുലഭ അവസരമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തൃക്കാക്കര തങ്ങളുടെ അബദ്ധം തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടത്ത് വച്ച് നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.